ബിജെപിക്ക് ഒരവസരം കൂടി ലഭിച്ചാല്‍ ഇന്ത്യയില്‍ സര്‍വ്വനാശം; മുഖ്യമന്ത്രി പിണറായി വിജയന്

ഇന്ത്യയില്‍ ഇനി ഒരു അവസരം കൂടി ബിജെപിക്ക് ലഭിച്ചാല്‍ രാജ്യത്ത് സര്‍വ്വനാശമാകും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന് . ബിജെപി വിനാശകരമായ ശക്തിയായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ത്രിപുരയില്‍ കോണ്‍ഗ്രസ് അതിക്രമം സിപിഐഎം നേരിടേണ്ടി വന്നിട്ടുണ്ട്. സിപിഐഎമ്മിനെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എന്നാല്‍ അവിടുത്തെ പാര്‍ട്ടി അത് അതിജീവിക്കുകയാണ് ചെയ്തത്. പിന്നീട് ബിജെപി അതിക്രമങ്ങളുടെ വിളനിലമായി ത്രിപുര മാറി. രാജ്യത്തെ ഇത്തരം സാഹചര്യങ്ങളെ സംസ്ഥാനതലത്തില്‍ നേരിടാനാണ് ശ്രമിക്കുന്നത്.
പ്രസംഗത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി മറുപടി നല്കി. കേരളം എന്താണെന്നും, കര്‍ണാടകയിലെ സ്ഥിതി എന്താണെന്നും എല്ലാവര്ക്കും നല്ലപോലെ അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ എല്ലാവര്ക്കും സൈ്വര്യമായി സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമാണുള്ളത്. അതാണോ കര്‍ണാടകയില്‍ ഉള്ള സ്ഥിതിയെന്ന് ചിന്തിച്ചാല്‍ മനസിലാകും.
ബിജെപിയും കോണ്‍?ഗ്രസും കേരളത്തിനെതിരെ പാര്‍ലമെന്റില്‍ സംസാരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിപിഎം വാഴൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.