കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം; കാറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചു

 

 

കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം. കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്. 12 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയിട്ടുള്ളത്.

രാവിലെ ആറു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോറൂമിന് മുന്നിലെ പാര്‍ക്കിംഗ് ഏരിയയിലുണ്ടായിരുന്ന കാറുകളും തീപിടിത്തത്തില്‍ കത്തിനശിച്ചിട്ടുണ്ട്. പുറത്തുണ്ടായിരുന്ന കാറിലാണ് ആദ്യം തീ കണ്ടത്. പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും പുക കണ്ടു. പെട്ടെന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *