മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ കയ്യേറ്റം ഒഴിപ്പിച്ചു; 9 സെന്റ് ഭൂമിയില്‍ ബോര്‍ഡ് സ്ഥാപിച്ച് റവന്യു വകുപ്പ്

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ നടപടിയടുത്ത് റവന്യുവകുപ്പ്. കയ്യേറി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിച്ചു റവന്യുവകുപ്പ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. മൂന്നാര്‍ ഇക്കാ നഗറിലെ 9 സെന്റ് ഭൂമിയാണ് തിരിച്ചുപിടിച്ചത്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി രാജേന്ദ്രന്‍ രം?ഗത്തെത്തി. തനിക്ക് നോട്ടിസ് നല്‍കാതെയാണ് റവന്യുവകുപ്പ് നടപടിയെടുത്തതെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലിരിക്കെ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നടപടിയെടുക്കാന്‍ പാടില്ല. വിവരം ഹൈക്കോടതിയെ അറിയിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *