തീരുമാനം മാറ്റാതെ ഉറച്ച് പവാര്‍; സുപ്രിയ സുളെയുമായി ഫോണില്‍ സംസാരിച്ച് രാഹുല്‍ ഗാന്ധി

എന്‍സിപി അധ്യക്ഷസ്ഥാനത്തു നിന്നുള്ള ശരദ് പവാറിന്റെ അപ്രതീക്ഷിത രാജിക്കു പിന്നാലെ, അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെടുന്ന മകള്‍ സുപ്രിയ സുളെയുമായി ഫോണില്‍ സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജി പ്രഖ്യാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ നിന്ന് സമ്മര്‍ദ്ദം ശക്തമാണെങ്കിലും പവാര്‍ ഇതുവരെ മനസ്സു മാറ്റിയിട്ടില്ല. മകള്‍ സുപ്രിയ സുളെ പിന്‍ഗാമിയാകുമെന്ന റിപ്പോര്‍ട്ടുകളും ശക്തമാകുന്നതിനിടെയാണ് രാഹുല്‍ അവരുമായി ഫോണില്‍ സംസാരിച്ചത്.

എന്‍സിപി അധ്യക്ഷസ്ഥാനത്തു നിന്നുള്ള ശരദ് പവാറിന്റെ രാജി പ്രഖ്യാപനത്തിനു പിന്നാലെ എന്‍സിപിയില്‍ അനൗദ്യോഗിക കൂടിയാലോചനകളുമായി മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ സജീവമാണ്. ദക്ഷിണ മുംൈബയിലെ വൈ.ബി. ചവാന്‍ സെന്ററിലെ ഓഫിസില്‍ പതിവുപോലെ എത്തിയ പവാറിനോട് രാജി പിന്‍വലിക്കണമെന്ന ആവശ്യവുമായി നേതാക്കള്‍ ഇന്നലെയും തടിച്ചുകൂടിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. എന്നാല്‍, ഉന്നതതല സമിതിയുടെ തീരുമാനം അംഗീകരിക്കുമെന്നു മാത്രമാണ് പവാര്‍ സൂചിപ്പിച്ചത്. അതേസമയം, പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പവാര്‍ നിശ്ചയിച്ച ഉന്നത സമിതിയുടെ യോഗം നാളെ േചരും. രാജിക്കാര്യത്തില്‍ ശരദ് പവാര്‍ അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെന്നും അതിനാല്‍ പിന്‍ഗാമിയെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നുമാണ് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലിന്റെ നിലപാട്.

 

Leave a Reply

Your email address will not be published. Required fields are marked *