മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ‘ന്യുമോണിയ ബാധിച്ച് അച്ഛന്‍ വീണ്ടും ആശുപത്രിയിലാണ്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും ഒപ്പമുണ്ടാകണം. ‘- ചാണ്ടി ഉമ്മന്‍ കുറിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച വിഷയത്തില്‍ സഹോദരന്‍ അലക്‌സ് വി ചാണ്ടി വീണ്ടും സര്‍ക്കാരിനെ സമീപിച്ചിരുന്നു. അടുത്ത ബന്ധുക്കളുടെ നിലപാട് കാരണം ഉമ്മന്‍ ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്നും ആരോഗ്യമന്ത്രിക്ക് അയച്ച കത്തില്‍ സഹോദരന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടിക്ക് മതിയായ ചികിത്സ കുടുംബം നല്‍കുന്നില്ലെന്ന അലക്‌സ് വി ചാണ്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നേരത്തേ അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് ബംഗളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

 

Leave a Reply

Your email address will not be published. Required fields are marked *