ഒരുമാസത്തിലേറെയായി പ്രീ പ്രൈമറി അദ്ധ്യാപകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: പ്രീപ്രൈമറിയെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാക്കി സേവന വേതന വ്യവസ്ഥ നടപ്പിലാക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. അദ്ധ്യാപകരുടെ ശമ്പള വര്‍ദ്ധന സംബന്ധിച്ച വിഷയം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.
അഡിഷണല്‍ ഡയറക്ടര്‍ സി.എ. സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ധന്യ, അഡിഷണല്‍ സെക്രട്ടറി ശ്രീജ, വിവിധ സംഘടനകളുടെ ഭാരവാഹികളായ അനില്‍ വെഞ്ഞാറമൂട്, ഹേമലത, വി. ബിന്ദു, ബീനാ കുമാരിഅമ്മ, വിമല മനോഹര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
മറ്റ് പ്രധാന തീരുമാനങ്ങള്‍
പ്രീപ്രൈമറി കുട്ടികളുടെ സിലബസ് ഏകീകരിക്കും
പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ് എസ്.സി.ഇ.ആര്‍.ടി സിലബസ് മുഖേന ആരംഭിക്കും
നിയമനം സംബന്ധിച്ച് പൊതു മാനദണ്ഡം പ്രഖ്യാപിക്കും
ആയമാരുടെയും അദ്ധ്യാപകരുടെയും വേതനം സംബന്ധിച്ച് പഠനം നടത്തും
അവധി വ്യവസ്ഥകള്‍ സംബന്ധിച്ച് പഠനം നടത്തും.