ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥ; ഐഎംഎയുടെ പരാതിയില്‍ ആരോഗ്യമന്ത്രി മുഖവിലയ്ക്ക് എടുക്കാത്തില്‍ നഷ്ടപ്പെട്ടത് ഒരു ജീവന്‍

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയായിട്ടും ഐഎംഎയുടെ പരാതിയില്‍ ആരോഗ്യമന്ത്രി മുഖവിലയ്ക്ക് എടുക്കാത്തില്‍ നഷ്ടപ്പെട്ടത് ഒരു ഡോക്ടറുടെ ജീവന്‍.
”ഞങ്ങള്‍ക്ക് ഇനിയും തല്ലു കൊള്ളാന്‍ വയ്യ സര്‍, ഓരോ പ്രാവശ്യവും ആക്രമണം ഉണ്ടാകുമ്പോള്‍ ഇതുപോലെ സമരം ചെയ്തും മുറവിളി കൂട്ടിയും ഞങ്ങള്‍ മടുത്തു. ഇതിന് ഇനിയെങ്കിലും ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ ഈ ഭരണകൂടം മുന്‍കൈ എടുക്കുമെന്ന് വിശ്വസിക്കുന്നു.
അതിനുവേണ്ടി ഇത്തരം ആക്രമണങ്ങളിലൂടെ ഡോക്ടര്‍ സമൂഹത്തില്‍ നിന്നും ഒരു രക്തസാക്ഷി ഉണ്ടാകുന്നതുവരെ കാത്തിരിക്കരുതെന്ന് അപേക്ഷിക്കുന്നു”- ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ര ഐഎംഎയുടെ ഒരു ഡോക്ടര്‍ പറഞ്ഞ വാക്കുകളാണിത്.
ആക്രമണം പൊലീസിന്റെ മുന്നില്‍ എന്നിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് സത്വരമായ നടപടികള്‍ ഉണ്ടാകാത്തതിന്റെ രക്തസാക്ഷിയായി മാറിയിരിക്കുകയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റു മരിച്ച വന്ദനാ ദാസ് എന്ന യുവഡോക്ടര്‍.
ആശുപത്രി സംരക്ഷണ നിയമത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഐഎംഎ കേരള ഘടകത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ എല്ലാ ജനപ്രതിനിധികള്‍ക്കും ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കഴിഞ്ഞ കുറച്ചു മാസങ്ങള്‍ കൊണ്ട് സമര്‍പ്പിച്ച് അവരെ കാര്യഗൗരവം ധരിപ്പിച്ചിട്ടുമുള്ളതാണെന്നും എന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ഡോക്ടര്‍മാര്‍ പരാതിപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *