2000 രൂപ നോട്ടുകളില്‍ വെയ്ക്കാന്‍ ചിപ്പില്ലാത്തതാണ് നോട്ടുകള്‍ പിന്‍വലിക്കാനുള്ള കാരണമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്, 2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തിന്റെ ലക്ഷ്യമെന്തെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.
മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, ജയ്റാം രമേശ് തുടങ്ങിയവരും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി2016 നവംബര്‍ എട്ടിന്റെ പ്രേതം ഇതാ വീണ്ടും രാജ്യത്തെ വേട്ടയാടാനെത്തുന്നു.വലിയ തോതില്‍ പ്രചാരം നല്‍കിയ നോട്ട് അസാധുവാക്കല്‍ നടപടി ഈ രാജ്യത്തെ സംബന്ധിച്ച് വലിയ ദുരന്തമായി തുടരുകയാണ്. 2000 രൂപാ നോട്ടിന്റെ ഗുണങ്ങളെക്കുറിച്ച് രാജ്യത്തിന് സുദീര്‍ഘമായ ക്ലാസെടുത്ത വ്യക്തിയാണ് പ്രധാനമന്ത്രി.
നോട്ട് പിന്‍വലിക്കല്‍ നടപടിക്കു പിന്നിലെ ലക്ഷ്യമെന്താണെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം. മോദി സര്‍ക്കാര്‍ അവരുടെ ജനവിരുദ്ധ അജണ്ട നിര്‍ബാധം തുടരുകയാണ്. ഇത്രയും കടുത്ത നടപടിയുമായി ബന്ധപ്പെട്ട് രാജ്യത്തെ മാധ്യമങ്ങള്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുമെന്നും ലോകത്തെ ചിപ്പ് ക്ഷാമം കാരണമായി പറയില്ലെന്നും പ്രതീക്ഷിക്കുന്നു പവന്‍ ഖേര പറഞ്ഞു.
2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടി പ്രതീക്ഷിച്ചതാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പ്രതികരിച്ചു.
‘സര്‍ക്കാരും ആര്‍ബിഐയും ചേര്‍ന്ന് പ്രതീക്ഷിച്ചതുപോലെ 2000 രൂപ നോട്ട് പിന്‍വലിക്കുകയും അവ മാറ്റിയെടുക്കാന്‍സെപ്റ്റംബര്‍ 30 വരെ സമയം അനുവദിക്കുകയും ചെയ്തിരിക്കുന്നു. വിനിമയ രംഗത്ത് 2000 രൂപ നോട്ട് ഒരിക്കലും ജനപ്രിയമായിരുന്നില്ല. ഇക്കാര്യം ഞങ്ങള്‍ 2016 നവംബറില്‍ത്തന്നെ പറഞ്ഞതാണ്. ഞങ്ങളുടെ നിലപാട് ശരിയാണെന്ന് ഈ പ്രഖ്യാപനത്തോടെ തെളിയിക്കപ്പെട്ടിരിക്കുന്നു.
രാജ്യത്ത് വ്യാപകമായി വിനിമയം ചെയ്യപ്പെട്ടിരുന്ന 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച മണ്ടന്‍ തീരുമാനത്തെ മറച്ചുവെക്കാനുള്ള ബാന്‍ഡ് എയ്ഡ് മാത്രമായിരുന്നു 2000 രൂപ നോട്ടുകള്‍ നോട്ടു നിരോധനത്തിനു പിന്നാലെ അധികം വൈകും മുമ്പ സര്‍ക്കാരും ആര്‍ബിഐയും 500 രൂപ നോട്ടുകള്‍ വീണ്ടും ഇറക്കാന്‍ നിര്‍ബന്ധിതരായി ഇനി 1000 രൂപ നോട്ടും സര്‍ക്കാര്‍ വീണ്ടും ഇറക്കിയാലും ഞാ അദ്ഭുതപ്പെടില്ല. അതോടെ നോട്ടുനിരോധനം പൂര്‍ണമാകും – ചിദംബരം പരിഹസിച്ചു.