അഴിമതി നിറഞ്ഞ ബി ജെ പി സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ചതിന് പ്രതീകാത്മകമായാണ് ശുദ്ധീകരിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ നേരത്തെ വിധാന്‍ സഭ ഗോമൂത്രം ഉപയോഗിച്ച് ശുദ്ധീകരിക്കാന്‍ സമയമായെന്ന് പറഞ്ഞിരുന്നു. ‘വിധാന്‍ സഭ വൃത്തിയാക്കാന്‍ എന്റെ കൈയില്‍ കുറച്ച് ഗോമൂത്രം ഉണ്ട്. ബി ജെ പിയുടെ ഭരണകാലത്ത് നിയമസഭ അഴിമതിയാല്‍ മലിനമായിരിക്കുന്നുവെന്നാണ്’ ശിവകുമാര്‍ പറഞ്ഞത്.
നിയമസഭാ തിരഞ്ഞടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് ‘അഴിമതി റേറ്റ് കാര്‍ഡ്’ ഇറക്കിയിരുന്നു. ഇതില്‍ ബി ജെ പി 1,50,000 കോടി രൂപ കൊള്ളയടിച്ചതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. കൂടാതെ ബി ജെ പി നിരവധി കരാറില്‍ നിന്ന് കമ്മീഷനുകള്‍ വാങ്ങിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.