സുരേഷ് ഗോപിയും ആന്റണിയും ഉള്‍പ്പെടെ 72 പേര്‍ക്ക് യാത്രയയപ്പ് നല്‍കി രാജ്യസഭ. എ.കെ.ആന്റണിക്ക് സഭയില്‍ ഇന്ന് അവസാന ദിനം

ന്യൂഡല്‍ഹി: എകെ ആന്റണിയും സുരേഷ് ഗോപിയും ഉള്‍പ്പെടെ കാലാവധി പൂര്‍ത്തിയായ 72 പേര്‍ക്ക് രാജ്യസഭയില്‍ യാത്രയയപ്പ് നല്‍കി.
യാത്രയയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു.എകെ ആന്റണിയുടെ രാജ്യസഭാ കാലാവധി നാളെയാണ് അവസാനിക്കുന്നത്. നാളെ സഭ ചേരുന്നില്ല എന്നതിനാല്‍ ഇന്നാണ് ഔദ്യോഗികമായി ആന്റണിയ്ക്ക് സഭയില്‍ അവസാനമായി പങ്കെടുക്കാനാവുക. ഇനി രാജ്യസഭയിലേക്ക് ഇല്ലെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ നിന്ന് സോമ പ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധിയും നാളെ പൂര്‍ത്തിയാകും. യാത്രയയപ്പ് ലഭിച്ചവരില്‍ ബിജെപി അംഗങ്ങളായ അല്‍ഫോന്‍സ് കണ്ണന്താനവും നോമിനേറ്റഡ് അംഗമായ സുരേഷ് ഗോപിയും ഉള്‍പ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *