സാര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി.എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരുണ്ട്.ഒരാള്‍ വ്യാപകമായി അഴിമതി നടത്തുകയാണ്.വഴിവിട്ട എല്ലാ കാര്യങ്ങളും ചെയ്യുകയാണ്.
ഇത്തരമൊരു ജീവിതം ഈ മഹാന്‍ നയിക്കുമ്പോള്‍ ഓഫീസിലെ മറ്റുള്ളവര്‍ക്ക് ഒന്നുമറിയില്ല എന്ന് പറയാനാകുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.ഒരു വിഭാഗം ഇത്തരം അഴിമതിയുടെ രുചി അറിഞ്ഞവരാണ്.അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിന്.ജനപക്ഷത്തായിരിക്കണം സര്‍ക്കാര്‍ ജീവനക്കാര്‍.അഴിമതി തടത്തി രക്ഷപ്പെട്ട് എല്ലാ കാലവും നടക്കാനാകില്ല.അപചയം പൊതുവില്‍ അപമാനകരമാണ്.സംസ്ഥാനത്തെ പൊതുവായ രീതി സ്വീകരിച്ച് ഉദ്യോഗസ്ഥര്‍ മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് സേവനം കൃത്യമായി ലഭിക്കണം.ജനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നം നേരിടുന്നത് രണ്ടിടങ്ങളില്‍ നിന്നാണ്. വില്ലേജ് ഓഫീസും ,തദ്ദേശ സ്ഥാപനങ്ങളും.ഉദ്യോഗസ്ഥര്‍ ജനസൗഹൃദ നിലപാട് സ്വീകരിക്കണം.അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് രാജ്യം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങള്‍ക്ക് കിട്ടുന്ന സേവനങ്ങളുടെ വേഗത ഈ സര്‍ക്കാര്‍ കൂട്ടി.എത്ര കാലവും ഫയല്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായി.ഇതിന് ഫയല്‍ തീര്‍ക്കല്‍ യജ്ഞം നടത്തി.എന്നാല്‍ ചിലയിടങ്ങളില്‍ വേണ്ടത്ര ഉണ്ടായില്ല.ജനങ്ങള്‍ക്ക് യഥാസമയം സേവനം ലഭ്യമാക്കണം.അതിനുള്ള തുടര്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി