പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്രസര്‍ക്കാര്‍ മതപരമായ ചടങ്ങാക്കി തീര്‍ത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതനിരപേക്ഷത അംഗീകരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഒരു പൊതുവേദിയില്‍ ഉണ്ടാകേണ്ട കാര്യമല്ല ഇന്ന് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ചുമതലയുള്ള കേന്ദ്രസര്‍ക്കാരില്‍ നിന്ന് തന്നെ ഭീഷണി ഉയരുന്നതായും പിണറായി വിജയന് പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ പലതിനെയും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. ജുഡീഷ്യറിയെ കാല്ക്കീഴിലാക്കാന് കേന്ദ്രം ശ്രമിക്കുന്നു. ജനാധിപത്യ രാജ്യത്തോട് യോജിപ്പുള്ളവരല്ല ആര്‍എസ്എസ്. രാജ്യത്തെ മതരാഷ്ട്രമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
അതാണ് ഇന്ന് പാര്‍ലമെന്റില്‍ കണ്ടത് മുഖ്യമന്ത്രി തുടര്‍ന്നു. സുഗമമായ പാര്‍ലമെന്റ് പ്രവര്‍ത്തനത്തെ ബിജെപി തടസപ്പെടുത്തുന്നു എന്ന് പറഞ്ഞ് മുഖ്യമന്ത്രി കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുക്കാനാണ് ശ്രമിക്കുന്നതെന്നും ആവര്‍ത്തിച്ചു. അധികാരം കൂടുതലായി കേന്ദ്രത്തിലേയ്ക്ക് കേന്ദ്രീകരിക്കുന്നു. സംസ്ഥാനവുമായി കൂടിയാലോചിക്കാതെ പല നിര്‍ണായക തീരുമാനങ്ങളുമെടുക്കുന്നു.
കരാറുകളടക്കം ചര്‍ച്ച ചെയ്യാതെ ഒപ്പുവെയ്ക്കുമ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ സംസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്ന് കേന്ദ്രം ആലോചിക്കണമെന്ന് പിണറായി വിജയന് പറഞ്ഞു.പ്രളയ കാലത്ത് കേന്ദ്രം സംസ്ഥാനത്തോട് പക്ഷപാതപരമായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. വേണ്ട സഹായം അനുവദിച്ചില്ല. വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് തടയിട്ടു. സഹായത്തിന് വിദേശരാജ്യത്ത് പോകാനുള്ള മന്ത്രിമാരുടെ നീക്കവും തടഞ്ഞു. കിഫ്ബിയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും ഒരേ നിലപാടല്ല കേന്ദ്രത്തിനുള്ളത്. കേരളത്തെ എങ്ങനെ ശ്വാസം മുട്ടിക്കാമെന്നാണ് കേന്ദ്രം നോക്കുന്നതെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.