മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും നടത്തുന്നതോടൊപ്പം അക്രമമുണ്ടായ സ്ഥലങ്ങളും അമിത് ഷാ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണിപ്പൂര്‍ കലാപത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ തേടാന്‍ പ്രതിപക്ഷം ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ യുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാഷ്ട്രപതിയെ കാണും. കേന്ദ്ര സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കലാപം തുടരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
അതേസമയം ചില ഗോത്രവര്‍ഗ സംഘങ്ങള്‍ അത്യാധുനിക ആയുധങ്ങളുമായി വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇംഫാലില്‍ ഉണ്ടായ അക്രമത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. സംഘര്‍ഷം സായുധ കലാപത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതുവരെ 40 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.