തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പാര്‍ട്ടികളെ റജിസ്റ്റര്‍ ചെയ്യും പോലെ കെപിസിസി ആസ്ഥാനത്ത് ഗ്രൂപ്പുകള്‍ റജിസ്റ്റര്‍ ചെയ്യാറില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ അഞ്ചു ഗ്രൂപ്പുകള്‍ ഉണ്ടെന്നത് മാധ്യമ സൃഷ്ടിയാണ്. പാര്‍ട്ടിക്ക് രണ്ടു ഗ്രൂപ്പ് തന്നെ താങ്ങാന്‍ കഴിയുന്നില്ല. പിന്നെ ഈ നാലും അഞ്ചുമൊക്കെയായാല്‍ പാര്‍ട്ടിയുടെ അവസ്ഥ എന്തായിത്തീരുമെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യമാണ് വി.എം.സുധീരന്‍ പറഞ്ഞതെന്നും ഹസന്‍ വിശദീകരിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കു നേരത്തെ രണ്ടു ഗ്രൂപ്പായിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ചു ഗ്രൂപ്പാണ് എന്നാണ് സുധീരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന്റെ കാരണം വ്യക്തമാക്കുന്നതിനിടെയായിരുന്നു സുധീരന്റെ പരാമര്‍ശം.