കോഴിക്കോട് എലത്തൂരില്‍ ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണമാരംഭിച്ചു.
അതേസമയം വന്ദേഭാരത് ട്രെയിനിന് നേരെ അടിക്കടി കല്ലേറുണ്ടാകുന്ന സാഹചര്യത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ട്രാക്കില്‍ കയറുന്ന കന്നുകാലികളെ രക്ഷിച്ച് ദൂരത്തേക്ക് മാറ്റാനായി മുന്‍ ഭാഗത്തെ കോച്ചില്‍ സംവിധാനവും ഏര്‍പ്പെടുത്തും. നിലവില്‍ സംസ്ഥാനത്തിലൂടെയുള്ള വന്ദേഭാരതിന്റെ വേഗത വര്‍ദ്ധിപ്പിക്കാനുള്ള പണികള്‍ പുരോഗമിക്കുകയാണ്.
ട്രെയിനിന്റെ ഇപ്പോഴുള്ള ശരാശരി വേഗം 90 കിലോമീറ്ററാണ്. ഷൊര്‍ണൂര്‍ മംഗലാപുരം റൂട്ടില്‍ 110 കി.മീ വേഗത്തില്‍ ഓടിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. തിരുവനന്തപുരം- കൊല്ലം റൂട്ടില്‍ 100-110 കി.മീ വേഗത്തില്‍ ഓടിക്കാനും കഴിയും. ഈ വര്‍ഷം അവസാനത്തോടെ 130 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. 160 കി.മീ വേഗത്തിനുള്ള നിര്‍മ്മാണ പ്രവൃത്തികളാണ് ട്രാക്കില്‍ പുരോഗമിക്കുന്നത്.