കോണ്‍ഗ്രസ് പുനഃസംഘടന; 3 ജില്ലകളില്‍ മാത്രമാണ് ബ്ലോക്ക് പ്രസിഡന്റ് നിയമനം ബാക്കിയുള്ളത്: കെ സുധാകരന്‍ പറഞ്ഞു

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടന വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മൂന്ന് ജില്ലകളില്‍ മാത്രമാണ് ബ്ലോക്ക് പ്രസിഡന്റ് നിയമനം ബാക്കിയുള്ളത്. അത് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. ആര്‍ക്കും പരാതിയില്ലാതെ പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ശ്രമം. കെ മുരളീധരന്റെ വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

അതേ സമയം, തൃശൂര്‍ ഡി സിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ അജിത് കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജി. പുതിയ ബ്ലോക്ക് പ്രസിഡന്റ് പട്ടികയില്‍ പി ജി ജയ്ദീപിനെ ഉള്‍പ്പെടുത്തിയിരുന്നു. കെ സുധാകരന്റെ നോമിനി ആയായിട്ടാണ് ജയ്ദീപിന്റെ നിയമനം.

കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടി പാര്‍ട്ടി നാമ നിര്‍ദേശം ചെയ്തിട്ടുള്ള എല്ലാ കമ്മിറ്റികളില്‍ നിന്നും രാജി വയ്ക്കുന്നതായി അജിത്കുമാര്‍ അറിയിച്ചു. മുണ്ടത്തിക്കോട് പഞ്ചായത്ത്മുന്‍ പ്രസിഡന്റാണ് അജിത് കുമാര്‍. നേരത്തെയും നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് രാജി പ്രഖ്യാപിച്ച അജിത്കുമാറിനെ നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ച് രാജി പിന്‍വലിപ്പിക്കുകയായിരുന്നു. വടക്കാഞ്ചേരി മേഖലയിലെ കോണ്‍ഗ്രസിന്റെ പ്രധാന നേതാവ് കൂടിയാണ് അജിത്കുമാര്‍.

 

Leave a Reply

Your email address will not be published. Required fields are marked *