സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഡി ജി പിക്ക് പരാതി നല്‍കിയത്. അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്ന് ഡി ജി പി കൊച്ചി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി.
അതേസമയം, സംഭവത്തില്‍ തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കാണിച്ച് ആര്‍ഷോ പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്കി. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍ വിഷയങ്ങളും മാര്‍ക്കും രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ വിജയികളുടെ പട്ടികയില്‍ ഇയാളുടെ പേര് രേഖപ്പെടുത്തിയിരുന്നു. ഇതാണ് വിവാദമായത്. തുടര്‍ന്ന് ആര്‍ഷോ ജയിച്ചെന്ന പട്ടിക മഹാരാജാസ് കോളേജ് തിരുത്തിയിരുന്നു. ആര്‍ഷോ തോറ്റതായി വെബ്സൈറ്റില്‍ രേഖപ്പെടുത്തി.
എം എ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷപോലും താന്‍ എഴുതിയിട്ടില്ലെന്ന് പരീക്ഷ നടക്കുന്ന ദിവസം താന്‍ എറണാകുളം ജില്ലയില്‍ പോലും ഉണ്ടായിരുന്നില്ലെന്നും ആര്‍ഷോ വ്യക്തമാക്കിയിരുന്നു. ഇയാള്‍ നിരപരാധിയാണെന്ന് പ്രിന്‍സിപ്പലും പ്രതികരിച്ചിരുന്നു.