കേബിളിന് നിലവാരം കുറവാണെന്ന് പറഞ്ഞത് തങ്ങളല്ല, കെ ഫോണിന്റെ പാര്‍ട്ട്ണറായ കെഎസ്ഇബി തന്നെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കെ ഫോണിനായി ചൈനീസ് കേബിളാണ് വരുത്തിയതെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാകേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ കെ ഫോണിന്റെ എംഡി പറഞ്ഞത് ഗുഡ്ഗാവില്‍ നിര്‍മിക്കുന്ന എല്‍എസ് കേബിള്‍സിന്റെയും ചെന്നൈയില്‍ നിര്‍മിക്കുന്ന സ്റ്റെറിലൈറ്റ് ടെക്നോളജീസ് ലിമിറ്റഡിന്റെയും കേബിളുകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നതല്ല കെ ഫോണ്‍ എംഡി പറയുന്നത്. എന്നാല്‍ പിന്നെ എംഡിയ്ക്കെതിരെ നടപടി എടുക്കൂ. ചൈനീസ് കേബിളിന് നിലവാരം കുറവാണോ എന്ന് രാകേഷ് ചോദിച്ചിട്ടുണ്ട്. നിലവാരം കുറഞ്ഞ കേബിളാണ് ഉപയോഗിക്കരുത് എന്ന് ഞങ്ങളല്ല കെ ഫോണിന്റെ പാര്‍ട്ട്ണറായ കെഎസ്ഇബിയാണ് പറഞ്ഞത്.
ചൈനീസ് കേബിള്‍ വരുത്തിയിട്ട് എല്‍എസ് കേബിളിന്റെ ലേബല്‍ ഒട്ടിച്ച് കൊടുക്കുകയാണ്. വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത കേബിള്‍ തന്നെ ഉപയോഗിക്കണമെന്നുള്ളത് സര്‍ക്കാര്‍ തന്നെ വച്ചിരിക്കുന്ന നിബന്ധനയാണ്. എന്നിട്ട് ഇപ്പോഴും ന്യായീകരിക്കുകയാണ്.വി ഡി സതീശന് പറഞ്ഞു. പറവൂര്‍ മണ്ഡലത്തിലെ ‘പുനര്‍ജനി’ പദ്ധതിക്കു വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ‘എനിക്കെതിരെ പടയൊരുക്കം നടത്തിയത് കോണ്‍ഗ്രസ് നേതാക്കളാണ്.
അവര്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന് വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ എനിക്കുണ്ട്. ദേശീയ നേതൃത്വം പരിശോധിക്കട്ടെ. എല്ലാവരും ആത്മപരിശോധന നടത്തട്ടെ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് എന്ന യുദ്ധത്തിനായി ഒരുങ്ങുകയാണെന്ന് എല്ലാവരും ഓര്‍ക്കണം. നടപടി വേണമെന്ന് ഞാന്‍ പറയുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഗ്രൂപ്പ് യോഗമില്ല. അതുകൊണ്ടാണ് ഇപ്പോഴത്തെ യോഗം വാര്‍ത്തയാകുന്നത്.’- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.