കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം. വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗി ഡോക്ടറെ ആക്രമിക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡോക്ടറുടെ പരാതിയില്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
പാലയാട് സ്വദേശി മഹേഷാണ് ആശുപത്രിയിലെ വനിതാ ഡോക്ടറായ അമൃത രാഖിയെ ആക്രമിച്ചത്. പ്രതി ആശുപത്രിയിലെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് അറിയിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തി ഡോക്ടറുടെ മൊഴിയെടുത്തിരുന്നു.
മുഖത്ത് രക്തം വാര്‍ന്ന നിലയിലാണ് രോഗി ആശുപത്രിയിലെത്തിയത്. എന്നാല്‍ പരിശോധനയില്‍ സാരമായ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ തൊട്ടു നോക്കിയിരുന്നു. പെട്ടെന്ന് ഇയാള്‍ മുഖത്തേക്ക് അടിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ മൊഴി നല്കി.