തിരുവനന്തപുരം: ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് എം.വി ഗോവിന്ദനോട് പറഞ്ഞ കെ.സുധാകരന്‍ ഒന്നോര്‍ത്താല്‍ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് അദ്ദേഹം കാണിച്ചതെന്നും പരിഹസിച്ചു.
സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സിപിഎമ്മിനും ഗോവിന്ദനും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന സുധാകരന്‍, പൊലീസും കേസുമൊക്കെ കാണിച്ച് വിരട്ടിയാല്‍ കേന്ദ്രത്തിന്റെ കാലില്‍ വീഴുന്ന പിണറായി വിജയനെ പരിചയമുണ്ടാകുമെന്നും ആ തുലാസും കൊണ്ട് മറ്റുള്ളവരെ അളക്കരുതെന്നും സമൂഹമാദ്ധ്യമ പോസ്റ്റില്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സണ്‍ പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരന്‍ അവിടെയുണ്ടായിരുന്നു എന്നായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം.പോക്സോ കേസിലും സുധാകരനെ ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. ആ സമയത്ത് അവിടെ സുധാകരനുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മൊഴിയുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നാണ് എം.വി ഗോവിന്ദന്‍ കഴിഞ്ഞദിവസം ആരോപിച്ചത്. എന്നാല്‍ സുധാകരനെതിരെ അതിജീവിതയുടെ മൊഴിയില്ലെന്നും അദ്ദേഹത്തെ വിളിപ്പിച്ചത് പോക്സോ കേസിലല്ലെന്നും ക്രൈംബ്രാഞ്ച് പിന്നാലെ അറിയിച്ചു.