ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ പങ്കെടുത്ത ചടങ്ങില്‍ നടന് കൃഷ്ണകുമാറിന് ഇടം നല്‍കിയില്ലെന്ന് പരാതി

പരിപാടിക്കെത്തി സദസിലിരുന്ന കൃഷ്ണകുമാര്‍, പരിപാടി തീരും മുന്‍പു തന്നെ മടങ്ങിപ്പോയി. കവടിയാര്‍ ഉദയ് പാലസില്‍ നടന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭയിലാണ് കൃഷ്ണകുമാറിന് ഇടംകിട്ടാതെ പോയത്.
നമ്മുടെ സമയം നമ്മെ അര്‍ഹതപ്പെട്ട സ്ഥലത്ത് എത്തിച്ചിരിക്കും. ഇന്ന് ഇവിടെ ഇരിക്കാനാണ് യോഗം. ഞാന്‍ വളരെ സന്തോഷത്തോടെ ഇവിടെ ഇരിക്കുന്നു. വേദിയില്‍ ഇടം കിട്ടാത്ത കാര്യം പലരും പറഞ്ഞപ്പോഴാണ് ഞാന്‍ തന്നെ ഓര്‍ക്കുന്നത്. ഇടയ്ക്കു രണ്ടു പേര് വേദിയില്‍നിന്ന് ഇറങ്ങിവന്ന് എന്നോടു വേദിയില്‍ വന്ന് ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഈ ഇരിപ്പിടത്തില്‍ തൃപ്തനാണെന്നും അടുത്തിരിക്കുന്നവരുമായി കൂട്ടായെന്നും പറഞ്ഞ് ക്ഷണം നിരസിച്ചു” കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം, തര്‍ക്കങ്ങളുണ്ടെങ്കിലും ബിജെപി വിടുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍. മാത്രമല്ല ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കൂടിയാണ് അദ്ദേഹം.ബിജെപിയുടെ സംസ്ഥാന ഭാരവാഹികള്‍ ആരും തന്നെ കൃഷ്ണകുമാറിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് കൃഷ്ണകുമാറിനോട് പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടത്.
അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ചടങ്ങിനായി എത്തിയത്. ബിജെപിയില്‍ കലാകാരന്മാര്ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന വിമര്‍ശനവുമായി സംവിധായകരായ രാജസേനന്, രാമസിംഹന് (അലി അക്ബര്‍), നടന് ഭീമന് രഘു എന്നിവര്‍ അടുത്തിടെ പാര്‍ട്ടി വിട്ടിരുന്നു.