കണ്ണൂരില്‍ മിനി ലോറിയുമായി ബസ് കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു, 24 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അര്‍ധരാത്രിയോടെ ഉണ്ടായ അപകടത്തില്‍ ബസിലെ യാത്രക്കാരനായ ഒരാള്‍ മരിച്ചു. 24 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗരുതരമാണ്. ലോറി ഡ്രൈവര്‍ക്കും പരിക്കും പരിക്കേറ്റിട്ടുണ്ട്. കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ലോറിയുമായി ഇടിച്ചു ബസ് മൂന്ന് തവണ മലക്കം മറിഞ്ഞെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രയിലായിരുന്നു ബസ്.

 

Leave a Reply

Your email address will not be published. Required fields are marked *