വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖില്‍ തോമസിന് കര്‍ശന ഉപാധികളോടെ ജാമ്യം

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എം.കോമിന് പ്രവേശനം നേടിയ സംഭവത്തില്‍ എസ്.എഫ്.ഐ മുന്‍ നേതാവ് നിഖില്‍ തോമസിന് ജാമ്യം.കര്‍ശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് നിഖിലിന് ജാമ്യമനുവദിച്ചത്. ജൂണ്‍ 23നാണ് നിഖില്‍ കേസില്‍ പിടിയിലാകുന്നത്.സംഭവം വിവാദമായതോടെ ഒളിവില്‍ പോയ നിഖില്‍ തോമസിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു.
കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ചംഗമായിരുന്നു നിഖില്‍.പാര്‍ട്ടി ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്.
കായംകുളത്തെ എംഎസ്എം കോളേജിലെ രണ്ടാം സെമസ്റ്റര്‍ എം.കോം വിദ്യാര്‍ത്ഥിയായിരുന്ന നിഖില്‍ എം.കോം പ്രവേശനത്തിന് വേണ്ടി ഹാജരാക്കിയ ഛത്തീസ്ഗഡിലെ കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റാണ് വ്യാജമാണെന്ന് തെളിഞ്ഞത്. ബി.കോം ഡിഗ്രി സര്‍ട്ടിഫിക്കറ്റടക്കം അഞ്ച് രേഖകളാണ് വ്യാജമായി നിര്‍മ്മിച്ചത്. കൊച്ചിയിലെ ‘ഓറിയോണ്‍ എഡ്യു വിംഗ്’ എന്ന സ്ഥാപനത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചത്. സ്ഥാപന ഉടമ സജു എസ്. ശശിധരനും കേസില്‍ പിടിയിലായിരുന്നു.
കേസില്‍ നിഖിലിന് വ്യാജ സര്‍ട്ടിഫിക്കറ്റിനായി രണ്ടാപ്രതി അബിന്‍ എസ്.രാജ് ആദ്യമായി സമീപിച്ചത് സജുവിനെയായിരുന്നു. എസ്.എഫ്.ഐ ഭാരവാഹിത്വമടക്കം നഷ്ടപ്പെടാതിരിക്കാനായിരുന്നു നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *