സിപിഎം സെമിനാറില്‍ സിപി ഐ പങ്കെടുക്കും: ബിനോയ് വിശ്വം

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ സി.പി.ഐ പങ്കെടുക്കുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വ്യക്തി നിയമങ്ങളില്‍ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ളതല്ല. ബി.ജെ.പി ന്യുനപക്ഷങ്ങളെ കാണുന്നത് ഇന്ത്യക്കാരായിട്ടല്ല.
അതേസമയം നവീനമായ ചിന്തകള്‍ എല്ലാ മതങ്ങളിലും ശക്തിപ്പെടുന്നുണ്ട്. ആ ചിന്തകളെ പാപമായി ഒരു മതവും കാണാന്‍ ശ്രമിക്കരുത്. സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ തന്നെ എന്നും പറയാമെന്ന് മതം ശാഠ്യം പിടിച്ചാല്‍ ചിലപ്പോള്‍ മതങ്ങള്ക്കപ്പുറത്തേക്കും സ്ത്രീകള്‍ വളരും.