ആര്യാടന്‍ ഷൗക്കത്ത് വിഷയം അച്ചടക്ക സമിതിയുടെ മുന്നില്‍ ഉള്ള വിഷയമാണ് : രമേശ് ചെന്നിത്തല

കൊച്ചി: ആര്യാടന്‍ ഷൗക്കത്ത് വിഷയം അച്ചടക്ക സമിതിയുടെ മുന്നില്‍ ഉള്ള വിഷയമാണ്. അതില്‍ ഒന്നും പറയുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ അവസരവാദ പാര്‍ട്ടിയായി. മുസ്ലിം ലീഗിനെ ചാക്കിട്ട് പിടിക്കുകയാണ് ലക്ഷ്യം. മുങ്ങുന്ന വഞ്ചിയില്‍ ആര് കയറാനാണെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസും ലീഗും തമ്മില്‍ ഹൃദയ ബന്ധമാണ് ഉള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

പാണക്കാട്ടേത് സൗഹൃദ സന്ദര്‍ശനമാണെന്നും ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസിനകത്ത് പ്രശ്‌നമുണ്ടായാലും ലീഗിനകത്ത് പ്രശ്‌നമുണ്ടായാലും അതവര്‍ തീര്‍ക്കും. രണ്ടും വ്യത്യസ്ഥ പാര്‍ട്ടികളാണ്. വര്‍ഷങ്ങളായി മുന്നോട്ട് പോവുന്ന മുന്നണിയാണ്. ഏത് പാര്‍ട്ടിയായാലും അവര്‍ക്ക് പ്രശ്‌നമുണ്ടായാലും പാര്‍ട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *