മറിയക്കുട്ടിയെ കാണാന്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി എത്തി

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിന് മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയെ കാണാന്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി എത്തി. മറിയക്കുട്ടിയുടെ 200 ഏക്കറിലെ വീട്ടിലാണ് സുരേഷ് ഗോപിയെത്തിയത്. പ്രാദേശിക ബി ജെ പി നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പെട്രോള്‍ അടിക്കുമ്പോള്‍ രണ്ട് രൂപ അധികം പിരിക്കുന്നു. മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നത് ഇത് പാവങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനും, വിധവാ പെന്‍ഷനുമൊക്കെയുള്ളതാണെന്നാണ്. ഈ സര്‍ക്കാരിനെ നമ്പാന്‍ കൊള്ളത്തില്ല.’- എന്നാണ് സുരേഷ് ഗോപി മറിയക്കുട്ടിയോട് പറയുന്നത്.മറിയക്കുട്ടി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനിടെ, ‘നിങ്ങള്‍ ഇതൊക്കെ സെന്‍സര്‍ ചെയ്തേ കൊടുക്കാവൂ, കാരണം അമ്മയ്ക്ക് വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാകരുത്. നിങ്ങള്‍ക്ക് അവരെയൊക്കെ നന്നായിട്ടറിയാം. ശ്രദ്ധിച്ച് കൊടുക്കണം.’- എന്ന് സുരേഷ് ഗോപി പറഞ്ഞു.