പ്രാരാബ്ധങ്ങൾക്കിടയിൽ പഠിക്കാനായില്ല നടൻ ഇന്ദ്രൻസ് പത്താം ക്ലാസ്സിൽ പഠിക്കാൻ ചേർന്നു

സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ നേടി മലയാളികളുടെ അഭിമാനമായി മാറിയ നാടൻ ഇന്ദ്രൻസ് പത്താം ക്ലാസിൽ പഠിക്കാൻ തീരുമാനിച്ചു. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ വഴിമുട്ടിയ പഠനം സംസ്ഥാന സർക്കാരിന്റെ തുല്യത പരീക്ഷ ക്ലാസിലൂടെ നേടിയെടുക്കാൻ ആണ് ഇന്ദ്രൻസിന്റെ തീരുമാനം. പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങൾക്കിടയിൽ നാലാം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്നയാളാണ് ഇന്ദ്രൻസ്. എന്നാൽ വായനാശീലം ജീവിതത്തിലുടനീളം അദ്ദേഹം തുടരുകയാണ്.

പാതിവഴിയിൽ നിന്നു പോയ പഠനം തുടരുവാനായി പത്താംക്ലാസ് തുല്യത ക്ലാസിന് ഇന്ദ്രൻസ് ചേർന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്‌കൂളിൽ എല്ലാ ഞായറാഴ്ചയും ക്ലാസ് ഉണ്ടാകും. ഇന്ദ്രൻസിന് ഇനി 10 മാസത്തെ പഠന കാലം. നാലാം ക്ലാസിൽ പഠിത്തം അവസാനിപ്പിച്ച ആളാണ് നടൻ. ദേശീയ സംസ്ഥാന അംഗീകാരങ്ങൾ തന്നെ തേടിയെത്തുമ്പോഴും പലയിടങ്ങളിലും ഒരു പേടിയോടെ പിന്നോട്ട് വലിയാറുള്ള ഇന്ദ്രൻസ് പഠിത്തം കൊണ്ട് അതിനെ മറികടക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. ആ പേടി ഇല്ലാതാക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഇതെന്നാണ് ഇന്ദ്രൻസ് പുതിയ ദൗത്യത്തെ കുറിച്ച്‌ സംസാരിച്ചപ്പോൾ പറഞ്ഞത്.

സ്‌കൂളിൽ പോകുവാനായി വസ്ത്രങ്ങളും പുസ്തകവും ഇല്ലാത്ത അവസ്ഥ വന്നപ്പോഴാണ് സ്‌കൂൾ വിദ്യാഭ്യാസം നിർത്തി തയ്യൽ ജോലിയിലേക്ക് താൻ തിരഞ്ഞതെന്ന് ഇന്ദ്രൻസ് പറഞ്ഞിട്ടുണ്ട്. എന്നാൽ വായനാശീലം ജീവിതത്തിലുടനീളം തുടർന്നു. അതുകൊണ്ട് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചതും അത് വലിയ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാക്കി എന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *