രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച

മാനന്തവാടി: രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച. മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് പൈലറ്റിന് പിറകെ പോവാതെ, രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനം റസ്റ്റ് ഹൌസിലേക്ക് പോയി. കളക്ട്രേറ്റിലെ പരിപാടി കഴിഞ്ഞ് രാഹുല്‍ ഗാന്ധിയുടെ യാത്ര മാനന്താവാടിയിലേക്കെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. വഴിയൊരുക്കി, രണ്ട് പൈലറ്റ് വാഹനങ്ങള്‍ മാനന്തവാടിക്ക് വച്ചുപിടിച്ചു. പക്ഷേ, രാഹുല്‍ ഗാന്ധിയും എസ്‌കോര്‍ട്ട് വാഹനവും നേരെ റസ്റ്റ് ഹൌസിലേക്കായിരുന്നു പോയത്.

ബൈപ്പാസ് ജങ്ഷന്‍ എത്തിയപ്പോഴാണ്, രാഹുലിന്റെ കാര്‍ പിറകെയില്ലെന്ന കാര്യം പൈലറ്റ് വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് മനസിലായത്. രാഹുല്‍ ഗാന്ധിയുടെ വാഹനം എസ്പി ഓഫീസിന് അടുത്തുള്ള റസ്റ്റ് ഹൌസില്‍ എത്തിയെങ്കിലും ഇറങ്ങിയില്ല. ഒപ്പമുണ്ടായിരുന്നവര്‍ ബാഗെടുത്ത് തിരികെ വാഹനത്തില്‍ കയറി. ഏഴുമിനിറ്റോളം വാഹനം റസ്റ്റ് ഹൌസില്‍ നിര്‍ത്തിയിട്ടു. ഇതിനിയില്‍ പൈല്റ്റ് വാഹനം വീണ്ടുമെത്തിയ ശേഷം രാഹുല്‍ ഗാന്ധി മാനന്തവാടിയിലേക്ക് തന്നെ പുറപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *