മുഖ്യമന്ത്രിയേയും ഗവർണറെയും ചികിത്സിക്കണം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : പ്രായാധിക്യം മൂലം സമനില തെറ്റിയ ഭരണ തലവന്മാരായ കേരള മുഖ്യമന്ത്രിയേയും ഗവർണറെയും അടിയന്തരമായി ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാരങ്ങിയ ഒരു പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.

പ്രതിഷേധിക്കുന്നവരെ പ്രകോപിപ്പിച്ച് കേരളത്തെ സംഘർഷ ഭൂമിയാക്കാനാണ് മുഖ്യമന്തിയും ഗവർണറും മത്സരിച്ചു കൊണ്ടിരിക്കുന്നത്. ഇവർ നടത്തുന്ന നിന്ദ്യമായ ഭാഷാപ്രയോഗങ്ങളും പ്രവൃത്തികളും ഈ ഉന്നത പദവികളുടെ ബഹുമാന്യത തകർക്കുന്ന തരത്തിലാണ്.

മുഖ്യമന്ത്രി സി.പി.എം ന്റെയും ഗവർണർ ബി.ജെ.പിയുടെയും സങ്കുചിത രാഷ്ട്രീയതാല്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പ്രതിഷേധിക്കുന്ന കെ.എസ്.യു ക്കാരെ തല്ലിച്ചതയ്ക്കുകയും എസ്.എഫ്.ഐ ക്കാരെ സ്റ്റേഹപൂർവ്വം താലോടുകയും ചെയ്യുന്ന ഇരട്ടതാപ്പാണ് പോലീസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *