ഗവര്‍ണറേക്കാള്‍ എതിര്‍ക്കപ്പെടേണ്ടത് സര്‍ക്കാര്‍, സമരത്തില്‍ കോണ്‍ഗ്രസ് പങ്ക് ചേരില്ലന്ന്’: ചെന്നിത്തല

തിരുവനന്തപുരം : ഗവര്‍ണറേക്കാള്‍ കൂടുതല്‍ എതിര്‍ക്കപ്പെടേണ്ടത് സര്‍ക്കാരെന്ന് കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എല്‍ഡിഎഫിനെ വിശ്വസിച്ച് ഗവര്‍ണര്‍ക്കെതിരെയുള്ള സമരത്തില്‍ കോണ്‍ഗ്രസ് പങ്ക് ചേരാനില്ലെന്നും രമേശ് ചെന്നിത്തല ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഇപ്പോള്‍ കേരളത്തിലുളളത്.
പൌരത്വ ഭേദഗതി സമയത്ത് ഗവര്‍ണറെ പിന്‍വലിക്കണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിച്ചത് ഞാനായിരുന്നു. അന്ന് എതിര്‍ത്തത് ഇന്നത്തെ മുഖ്യമന്ത്രിയാണ്. ഗവര്‍ണറേക്കാള്‍ എതിര്‍ക്കപ്പെടേണ്ടത് ഗവണ്‍മെന്റാണ്. കാവി വത്ക്കരണത്തെയും ചുവപ്പ് വല്‍ക്കണത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു. സര്‍വകലാശാലയില്‍ സ്വന്തം ആളെ കയറ്റാനാണ് സിപിഎമ്മും ശ്രമിക്കുന്നത്. നവ കേരള സദസിനെതിരെ ഒരു സമരവും ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ‘