തുറമുഖ വകുപ്പ് സി.പി.എം പിടിച്ചെടുത്തത് അദാനിയെ സഹായിക്കാന്‍: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: തുറമുഖ വകുപ്പ് സി.പി.എം പിടിച്ചെടുത്തത് അദാനിയെ സഹായിക്കാനെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ഗൗതം അദാനിയെ സഹായിക്കാനാണ് കടന്നപ്പള്ളി രാമചന്ദ്രന് നല്‍കാതെ തുറമുഖ വകുപ്പ് സി.പി. എം പിടിച്ചെടുത്തത്.വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിക്ക് നല്‍കുന്നതിനെ നഖശിഖാന്തം എതിര്‍ത്തിരുന്ന സി.പി.എം ഭരണത്തില്‍ വന്നപ്പോള്‍ അദാനിയുടെ പണശക്തിയ്ക്ക് മുമ്പില്‍ കീഴടങ്ങി.

വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാക്കുന്ന പുതുവര്‍ഷത്തില്‍ അദാനിയും സി.പിഎം നേതാക്കളും തമ്മിലുള്ള ഇടപാടുകള്‍ക്ക് അഴിമതി രഹിതനായ കടന്നപ്പള്ളി വിഘാതമാകുമോയെന്ന ഭയം കൊണ്ടാണ് നേരത്തെ തുറമുഖ മന്ത്രിയായിരുന്ന അദ്ദേഹത്തെ ഈ വകുപ്പില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കിയത്.അദാനി ഇപ്പോള്‍ ബി.ജെ.പിയുടെയും സി.പി.എം ന്റെയും ഒരു പ്രധാന സാമ്പത്തിക സ്രോതസാണ്. ബി.ജെ.പിയും സി.പി.എം – ഉം തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ മദ്ധ്യസ്ഥന്‍ അദാനിയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *