സുധീരന്റെ പ്രസ്താവനക്ക് വില കൽപ്പിക്കുന്നില്ലെന്ന് കെ. സുധാകരന്

തിരുവനന്തപുരം: കെ സുധാകരനും വി എം സുധീരനും നേര്‍ക്ക് നേര്. സുധീരന്റെ പ്രസ്താവനകൾക്ക് താൻ വില കൽപ്പിക്കുന്നില്ലെന്ന് കെ സുധാകരന് പറഞ്ഞു. സുധീരന്റെ പ്രസ്താവനകൾ പൂർണ്ണമായും തള്ളിക്കളയുന്നു. സുധീരന്റെ പ്രസ്താവനകൾ അസ്ഥാനത്തുള്ളവയാണ്. താൻ അതിന് വില കൽപ്പിക്കുന്നില്ല. സുധീരൻ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിൻറെ സംസ്കാരമെന്നും കെ സുധാകരൻ പറഞ്ഞു. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് കെ സുധാകരൻ പ്രതികരിച്ചത്. സുധാകരന്റെ പ്രതികരണത്തിന് മറുപടിയുമായി വി എം സുധീരനും രംഗത്തെത്തി