മോദി കേരളത്തില്‍ സമയം ചെലവിട്ടിട്ട് കാര്യമില്ലെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തൃശ്ശൂരില്‍ പങ്കെടുത്ത സ്ത്രീ ശക്തി മോദിക്കൊപ്പം റാലി കൊണ്ട് ബിജെപിക്ക് കേരളത്തില്‍ നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു.മോദി ഗ്യാരണ്ടി പ്രഖ്യാപനമൊന്നും കേരളത്തില്‍ നടപ്പില്ല. മോദി കേരളത്തില്‍ സമയം ചെലവിട്ടിട്ട് കാര്യമില്ല. പിണറായി വിളിച്ചാലും കോണ്ഡഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ വിളിച്ചാലും പ്രമുഖര്‍ സമ്മേളനത്തിനും റാലിക്കും വരും .

അത് വോട്ടാകില്ല. ഇടക്കിടെ ബി ജെ പി സ്വര്‍ണ്ണക്കടത്ത് പിണറായിയെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.അതേ സമയം മോദിയുടെ ഗാരന്റി യില്‍ ഊന്നി ലോക്‌സഭ പ്രചരണം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചു.പ്രധാന മന്ത്രിയുടെ തൃശ്ശൂര്‍ പ്രസംഗം സജീവ ചര്‍ച്ചയാക്കും
മോദിയുടെ സന്ദര്‍ശനത്തിനു ശേഷം ചേര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ആണ് തീരുമാനം.കേന്ദ്ര സര്‍ക്കാര്‍ നേട്ടം ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനുള്ള മികച്ച പ്രയോഗം എന്നാണ് സംസ്ഥാന ബിജെപിയുടെ വിലയിരുത്തല്‍

Leave a Reply

Your email address will not be published. Required fields are marked *