പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ആറു ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം : പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ആറു ജില്ലകളിൽ നാളെ അവധി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി. തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ ഇടുക്കി,​ പാലക്കാട്,​ വയനാട് ജില്ലകൾക്ക് അവധി ലഭിക്കും. ഈ ജില്ലകളിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്കും നാളെ അവധിയായിരിക്കുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കില്ല. എന്നാൽ ഓൺലൈൻ മാർഗങ്ങളിലൂടെ ഉപയോക്താക്കൾക്ക് പണം അടയ്ക്കാനാകും.

പൊങ്കലിനോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. യശ്വന്ത്‌പൂരിനും കൊച്ചുവേളിക്കും ഇടയിലാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. ഇതിന്റെ റിസർവേഷൻ ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ചു. 06235 യശ്വന്ത്പുർ കൊച്ചവേളി ഫെസ്റ്റിവൽ എക്സ്പ്രസ് സ്‌പെഷൽ ശനിയാഴ്ച രാത്രി 11:55 ന് യശ്വന്ത്പുരിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് 7:10ന് കൊച്ചവേളിയിൽ എത്തും. 06236 കൊച്ചവേളിയശ്വന്ത്പുർ ഫെസ്റ്റിവൽ എക്സ്പ്രസ് സ്‌പെഷൽ 14ന് രാത്രി 10 ന് കൊച്ചവേളിയിൽനിന്ന് പുറപ്പെട്ട് 15 ന് വൈകന്നേരം നാലരയ്ക്ക് യശ്വന്ത്പുരിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *