സർക്കാർ ഉദ്യോഗസ്ഥർക്ക് വന്ദേഭാരത് കൂടുതൽ പ്രിയപ്പെട്ടതാകും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലെ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കും ഗ്രേഡ്- ഒന്ന് ഉദ്യോഗസ്ഥർക്കും വന്ദേഭാരത് ട്രെയിനിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് സഞ്ചരിക്കാൻ യാത്രാബത്ത അനുവദിച്ച് ഉത്തരവായി. ഇതിനായി കേരള സർവീസ് റൂൾസ് ഭാഗം രണ്ടിലെ യാത്രാബത്ത ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു. 77,200- 1,40,500 ശമ്പള സ്‌കെയിലിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥർക്കും അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥർക്കും എക്സിക്യുട്ടീവ് ചെയർകാറിലും ഇതിനു താഴെ ശമ്പള സ്‌കെയിലുള്ള ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥർക്ക് ചെയർ കാറിലും യാത്ര ചെയ്യാം

യാത്രയുടെ ഭാഗമായുള്ള കൺവെയ്ൻസ് ഫീസ്, ഏജന്റ്സ് സർവീസ് ചാർജ് തുടങ്ങിയവ അനുവദിക്കും. എന്നാൽ യാത്രയുടെ ഭാഗമായുള്ള കാറ്ററിംഗ് ചാർജ്, ട്രാവൽ ഇൻഷ്വറൻസ് പ്രീമിയം എന്നിവ അനുവദിക്കില്ല. യാത്രാബത്ത ക്ലെയിം ചെയ്യുമ്പോൾ യാത്രാ ടിക്കറ്റിന്റെ അസൽ ബില്ലും സമർപ്പിക്കണമെന്നും ധനവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

.

Leave a Reply

Your email address will not be published. Required fields are marked *