നടന്‍ കൊല്ലം തുളസിയില്‍ നിന്ന് 20 ലക്ഷം തട്ടിയ കേസ് : അച്ഛനും മകനും പിടിയില്‍

തിരുവനന്തപരും : പണം ഇരട്ടിപ്പ് സംഘത്തിന്റ കെണിയില്‍പ്പെട്ട നടന്‍ കൊല്ലം തുളസിക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍. കൊല്ലം തുളസിയില്‍ നിന്ന്് 20 ലക്ഷം രൂപ തട്ടിയ കേസില്‍ അച്ഛനെയും മകനും അറസ്റ്റില്‍.വട്ടിയൂക്കാവ് പുളിമൂട്‌ലെയ്ന്‍ സ്വദേശി സന്തോഷ് മകന്‍ ദീപക്് എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്യത്

2022-ല്‍ തട്ടിപ്പ് നടത്തി മുങ്ങിയ ഇവരെ ഡല്‍ഹിയില്‍ നിന്നാണ് പിടികൂടിയത്. ജി കാപ്പിറ്റല്‍ എന്നപേരില്‍ കമ്പനി ഉണ്ടാക്കി ഷെയര്‍ മാര്‍ക്കറ്റ് വഴി നിക്ഷേപം ഇരട്ടിയാക്കി തിരിച്ചു നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത് കൊല്ലം തുളസിയില്‍നിന്ന് ആദ്യം രണ്ടുലക്ഷം രൂപ വാങ്ങി നാലു ലക്ഷമായി തിരിച്ചുനല്‍കി. പിന്നീട് നാലു ലക്ഷം വാങ്ങി എട്ടു ലക്ഷം തിരികെ നല്‍കി. ഇങ്ങനെ വിശ്വാസം നേടിയെടുത്തതോടെയാണ് പ്രതികള്‍ക്ക് 20 ലക്ഷം രൂപ നടന്‍ കൈമാറിയത്.

ഇത്തരത്തില്‍ പലരില്‍നിന്നും പണം വാങ്ങിയശേഷം പ്രതികള്‍ ഒളിവില്‍പ്പോവുകയായിരുന്നു ഒട്ടേറെപ്പോര്‍ തട്ടിപ്പിന് ഇരയായെന്നു പോലീസ് കണ്ടെത്തി. ഇവള്‍ക്കെതിരേ ഫോര്‍ട്ട്, ശ്രീകാര്യം,വട്ടിയൂക്കാവ് സേ്റ്റഷനുകളിലും തട്ടിപ്പ് കേസ് ഉണ്ടെന്ന് പോലീസ് പറഞ്ഞു.മ്യൂസിയം പോലീസിന്റെ പ്രത്യേക സംഘം മൂന്നുതവണ ഇവരെ പിടികൂടാന്‍ ഡല്‍ഹിയിലെത്തിയെങ്കിലും ഇവര്‍ കബളിപ്പിച്ചുകടന്നു.തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചതിന്റെ സി.സി.ടി.വി. ദ്യശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *