കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വേങ്കോട് യൂണിറ്റ് വാർഷികം

തിരുവനന്തപുരം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വേങ്കോട് യൂണിറ്റ് വാര്‍ഷികം വേങ്കോട്ടുമുക്ക് ഗവര്‍മെന്റ് യുപിഎസില്‍ ഞായറാഴ്ച നടന്നു. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.ജി.ഹരികൃഷ്ണന്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ.ജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു . യുണിറ്റ് സെക്രട്ടറി കെ.എസ്.ശശാങ്കകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും, മേഖല കമ്മിറ്റി അംഗം രാജേഷ്.എസ്.വി സംഘടനാരേഖ അവതരിപ്പിച്ചു.

അംഗങ്ങളുടെ പ്രതികരണങ്ങള്‍ക്കും വിശദീകരണത്തിനും ശേഷം റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും വാര്‍ഷികം അംഗീകരിച്ചു.പുതിയ ഭാരവാഹികളെ സംബന്ധിച്ച നിര്‍ദ്ദേശം വേങ്കോട്മധു അവതരിപ്പിച്ചു . കെ.എസ്.ശശാങ്കുമാര്‍ പ്രസിഡന്റായും എം.വിശ്വനാഥപിള്ള വൈസ്പ്രസിഡന്റ് ആയും ജെ.ജയകുമാര്‍ സെക്രട്ടറിയായും അര്‍ച്ചനപി.നായര്‍ ജോയിന്‍ സെക്രട്ടറിയായും, വിഷ്ണു.ആര്‍.എസ്, ആകാശ് സുധാകരന്‍, നേത്ര, വേങ്കോട്മധു, സുധീഷ്‌കുമാര്‍.ബി.വി, അജയകുമാര്‍.ബി.എസ് എന്‍.പ്രസന്നന്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായുമുള്ള നിര്‍ദ്ദേശം വാര്‍ഷികം അംഗീകരിച്ചു. അര്‍ച്ചനപി.നായര്‍ സ്വാഗതവും ജെ.ജയകുമാര്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *