ഭര്‍ത്താവ് ജീവിച്ചിരിക്കെ മറ്റൊരു വിവാഹം; ബഹുഭര്‍തൃത്വ കേസില്‍ ചരിത്ര പ്രസിദ്ധ കോടതി വിധി നാളെ

തിരുവനന്തപുരം : ബഹുഭര്‍തൃത്വം സംബന്ധിച്ച കേസില്‍ ചരിത്ര പ്രസിദ്ധമായ കോടതി വിധി നാളെ. തുമ്പ പള്ളിത്തുറ സ്വദേശിയായ റെയ്നര്‍ 2007 ഏപ്രില്‍ മാസം പതിനാറാം തിയതിയാണ് പള്ളിത്തുറ നിവാസിയായ ലൂമിനയെ വെള്ളയമ്പലം പള്ളിയില്‍ വെച്ച് കൃസ്തീയ മതാചാരപ്രകാരം വിവാഹം ചെയ്തത്.
ദുബായില്‍ ജോലി നോക്കിയിരുന്ന എംബിഎ ബിരുദധാരിയാണ് റെയ്നര്‍
2010 ഒക്ടോബര്‍ എട്ടാം തിയതി നാട്ടില്‍ വന്നപ്പോള്‍ തന്റെ ഭാര്യ അന്യ പുരുഷനില്‍ നിന്നും ഗര്‍ഭിണിയാണന്ന് റയ്നര്‍ മനസ്സിലാക്കി.തുടര്‍ന്നുള്ള അന്വേഷണത്തില്‍ തന്റെ ഭാര്യ ലൂമിന നേമം നിവാസിയായ സനീഷ് എന്നയാളെ നേമം സബ് രജിസ്ട്രാര്‍ ഓഫീസ് മുഖാന്തിരം 13. 08 2010. ല്‍ കല്യാണം കഴിച്ചു എന്ന് മനസിലാക്കി.
ദാമ്പത്യ ജീവിതം നിലനിന്നിരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ആറു തവണയാണ് റെയ്നര്‍ ഭാര്യയായ ലൂമിനയെ ദുബായില്‍ വിസിറ്റിങ്ങ് കൊണ്ടു പോയത്.ഇതിനിടയില്‍ 40 പവനോളം സ്വര്‍ണാഭരണങ്ങളും റെയ്നര്‍ നല്‍കിയിട്ടുണ്ട്.
ഒരു വിവാഹം കത്തോലിക്ക സമുദായിക അചാര പ്രകാരം നിലനില്‍ക്കവെ മറ്റൊരാളില്‍ നിന്നും ഗര്‍ഭണിയാകുകയും കല്യാണം കഴിക്കുകയും ചെയ്യുന്നത് ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 494 വകുപ്പ് പ്രകാരവും സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരവും 7 വര്‍ഷം വരെ ശിക്ഷാര്‍ഹമുള്ള കുറ്റമാണ്.റെയ്നര്‍ സമര്‍പ്പിച്ച കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. കേരള ചരിത്രത്തിലെ ആദ്യത്തെ വിധിന്യായം
നാളെ ആറ്റിങ്ങല്‍ ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്റ്ററേറ്റ് കോടതി വിധി പറയും.ഇത്തരത്തില്‍ ഒരു കേസ് കേരളത്തില്‍ ആദ്യമാണന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലൂമിന പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് . ശിക്ഷിച്ചാല്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന് അധികൃതര്‍ അറിയിച്ചു.