സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദുർബലമായ ഇടക്കാല ബഡ്ജറ്റാണ് ഇത്തവണത്തേത് എന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദുർബലമായ ഇടക്കാല ബഡ്ജറ്റാണ് ഇത്തവണത്തേത് എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. യുവാക്കളെയും സ്ത്രീകളെയും ധനമന്ത്രി പാടേ മറന്നു. എന്നാൽ കോർപ്പറേറ്റുകൾക്കും വൻകിടക്കാർക്കും വാരിക്കോരി നൽകി.

ഇക്കണോമിക് സർവ്വേ പോലും നടത്താതെ, 20 കോടി ജനങ്ങളെ ദാരിദ്ര്യ രേഖക്ക് മുകളിൽ കൊണ്ട് വന്നു എന്ന് എങ്ങനെ പറയും. പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വാചക കസർത്തു മാത്രമാണ്. സംസ്ഥാനങ്ങളെ അവഗണിച്ചു. 10 വർഷത്തെ സർക്കാരിന്റെ നേട്ടം ചൂണ്ടിക്കാട്ടാൻ സർക്കാർ ചെലവിലുള്ള ബി.ജെ.പിയുടെ മിനി പ്രകടന പത്രികയാണ് ഇടക്കാല ബഡ്ജറ്റെന്നും ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *