മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയെയും  കുടുംബാംഗങ്ങളേയും കോണ്‍ഗ്രസിന്റെ ഡിജിറ്റൽ മെമ്പർഷിപ്പിൽ അംഗങ്ങളാക്കി

തിരുവനന്തപുരം: മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയെയും  കുടുംബാംഗങ്ങളേയും കോൺഗ്രസിൻ്റെ ഡിജിറ്റൽ മെമ്പർഷിപ്പിൽ അംഗങ്ങളാക്കി.
ഡി.സി.സി.പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെന്നലയുടെ വീട്ടിലെത്തി ഡിജിറ്റൽ മെമ്പർഷിപ്പ് നൽകിയത്. 
” ത്യാഗമെന്നതേ നേട്ടം
താഴ്മതാനഭ്യുന്നതി” എന്ന വരികളുടെ പര്യായമാണ് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയെന്ന് പാലോട് രവി പറഞ്ഞു.ചടങ്ങിൽ ചെമ്പഴന്തി അനിലും പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *