സർക്കാർ ചെലവിൽ വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് പുതിയ പാചകക്കാരനെ നിയമിച്ചു. 30000 രൂപ

തിരുവനന്തപുരം : സർക്കാർ ചെലവിൽ വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് പുതിയ പാചകക്കാരനെ നിയമിച്ചു. 30000 രൂപയാണ് ശമ്പളം. തിരുവനന്തപുരം കവടിയാർ സ്വദേശി എസ്. ഷെയ്ഖ് മൊയ്തിനാണ് ശിവൻകുട്ടിയുടെ പുതിയ പാചകക്കാരൻ. പുതിയ പാചകക്കാരനായി ഷെയ്ഖ് മൊയ്തിനെ നിയമിക്കാൻ ജനുവരി 1 ന് ശിവൻകുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ജനുവരി 27 ന് പൊതുഭരണവകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങി.

സർക്കാരിൻ്റെ കാലാവധി 2026 മെയ് വരെ ഉള്ളതിനാൽ പുതിയ പാചകക്കാരനും പെൻഷൻ കിട്ടും. 2 വർഷം സർവീസുള്ള പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത കാല പെൻഷന് അർഹതയുണ്ട്. അതിനാൽ ഇത്തരത്തിൽ സഖാക്കന്മാർക്കെല്ലാം ആജീവനാന്ത കാല പെൻഷൻ ഉറപ്പ് വരുത്തുകയാണ് സർക്കാർ .

അതേ സമയം ഇതിന് മുമ്പ് മന്ത്രിമാരുടെ അടുക്കളയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായ പാചകക്കാരെ മാറ്റി പുതിയ ആളുകളെ നിയമിക്കുമെന്ന് നേരത്തെ അറിയിച്ചതാണ്. ഇതിന് മുമ്പ് പാചകക്കാരന്റെ പാചകത്തില്‍ കഴിഞ്ഞ ഏതാനും മാസമായി ശിവന്‍ കുട്ടി അതൃപ്തനായിരുന്നു എന്ന് വരുത്തിതീര്‍ത്താണ് മാറ്റം.

2024 ജനുവരി 1 മുതല്‍ പുതിയ പാചകക്കാരന്‍നായിരിക്കും ശിവന്‍ കുട്ടിയുടെ അടുക്കളയില്‍. 2 വര്‍ഷം കഴിഞ്ഞാല്‍ പുതിയ പാചകക്കാരനും പെന്‍ഷന്‍ കിട്ടും. മന്ത്രി ചിഞ്ചു റാണിയും നവകേരള സദസിനിടയില്‍ പാചകക്കാരിയെ മാറ്റിയിരുന്നു. തൊടുപുഴ സ്വദേശി പി.ജി. ജയന്തി ആയിരുന്നു മന്ത്രിയുടെ കുക്ക്. 2022 ആഗസ്റ്റ് 2 മുതല്‍ ജയന്തി മന്ത്രി ചിഞ്ചുറാണിയുടെ കുക്കായി ജോലി ചെയ്തുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *