കോടതി വളപ്പിൽ അഭിഭാഷകരുടെ പ്രതിഷേധം

നെടുമങ്ങാട് : കമ്മീഷണർ അഡ്വക്കേറ്റിനൊപ്പം ഉത്തരവ് നടത്താൻ സ്ഥലത്ത് ഹാജരായ അഡ്വക്കേറ്റ് ക്ലാർക്ക് അനീഷിനെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ല വകുപ്പു ചുമത്തി കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ അഭിഭാഷകരുടെയും ക്ളാർക്കുമാരുടെയും പ്രതിഷേധം. പൊലീസ് സ്റ്റേഷനിൽ അനീഷിനെ തടഞ്ഞുവച്ച എസ്.എച്ച്.ഒയുടെ നടപടി നിയമവിരുദ്ധമാണെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് കോലിയക്കോട് സി.ഒ മോഹൻകുമാർ പറഞ്ഞു.

കോടതി വളപ്പിൽ നടത്തിയ പ്രതിഷേധ ധർണ അദ്ദേഹം ഉദ്‌ഘാടനം ചെയ്തു.അഡ്വക്കറ്റ് ക്ലർക്ക് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ജി.എൽ. അഖിലേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.ബാർ അസോസിയേഷൻ സെക്രട്ടറി എം.തുളസീദാസ്, മുൻ ഗവൺമെന്റ് പ്ലീഡർ എസ്.കെ.സജികുമാർ, അഭിഭാഷകരായ വി.പി. വിപിൻകുമാർ,അബിൻ ഷീരജ് നാരായൺ,കമ്മീഷണർ അഡ്വക്കേറ്റ് മുഹമ്മദ് മുസ്താഖ്, ക്ലർക്ക് അസോസിയേഷൻ ഭാരവാഹികളായ ബാലചന്ദ്രൻ നായർ,കെ.വി.ജയചന്ദ്രനാഥ്, എസ്.അനീഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *