മന്ത്രി വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയിലെ ഓവുചാല്‍ നവീകരിക്കാന്‍ 8.12 ലക്ഷം രൂപ

തിരുവനന്തപുരം: മന്ത്രി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിലെ മലിനജലം പുറന്തള്ളാനുള്ള ഓവുചാലും മാൻ ഹോളും നവീകരിക്കാൻ ചെലവിട്ടത് 8,12,665 രൂപ.രണ്ട് ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകയാണ് നവീകരണത്തിന് ചെലവിട്ടത്. 2023 ആഗസ്ത് 23 നായിരുന്നു ടെണ്ടറിൻ്റെ അവസാന തീയതി.

നവീകരണ പ്രവൃത്തികൾ പൂർത്തികരിച്ചു എന്നാണ് ലഭിക്കുന്ന സൂചന .വഴുതക്കാട് റോസ് ഹൗസ് ആണ് മന്ത്രി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതി. 9 ലക്ഷം പേർ ലൈഫ് മിഷൻ വീടിന് വേണ്ടി ക്യൂ നിൽക്കുമ്പോഴാണ് ശിവൻകുട്ടിയുടെ മന്ത്രി മന്ദിരത്തിൽ 8.12 ലക്ഷം മുടക്കി നവീകരണ പ്രവൃത്തികൾ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *