തിരുവനന്തപുരം: മാസപ്പടി കേസിൽ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോൺ ജോർജ്ജ്. എക്സാലോജികിന് എല്ലാത്തിനും നിന്നു കൊടുത്തത് സർക്കാരാണ്. ഹൈക്കോടതി വിധി സർക്കാരിനുമേറ്റ തിരിച്ചടിയാണ്. അൽപമെങ്കിലും മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണം. കൂടുതൽ തെളിവുകൾ എസ്.എഫ്.ഐ.ഒയ്ക്ക് നൽകി. കെ.എസ്.ഐ.ഡി.സിയുടെ പങ്ക് സംബന്ധിച്ച് തിങ്കളാഴ്ച തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.