തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പലപ്പോഴായി കോണ്‍ഗ്രസില്‍ നിന്നും വിട്ടു പോയ നേതാക്കളെയും പ്രവര്‍ത്തകരെയും തിരിച്ചു കൊണ്ടുവരാന്‍ കെ.പി.സി.സി. മുന്‍കൈ എടുക്കണം
കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ എന്നോട് നേതൃത്വം കാട്ടിയ മഹാമനസ്‌ക്കത എല്ലാവരോടും പുലര്‍ത്തണം. കോണ്‍ഗ്രസില്‍ നിന്നും ചില നേതാക്കള്‍ വൈരാഗ്യ ബുദ്ധിയോടെ പുകച്ചു ചാടിച്ചവരോ, അര്‍ഹമായ പരിഗണന കിട്ടാത്തവരോ ആണ് പെട്ടെന്നുണ്ടായ മാനസിക സംഘര്‍ഷത്തില്‍ പാര്‍ട്ടി വിട്ടു പോയത്. ഇവരാരും കോണ്‍ഗ്രസ് വിരുദ്ധരല്ല. കോണ്‍ഗ്രസ് അടിത്തറ ശക്തിപ്പെടുത്താന്‍ മണല്‍ തരികള്‍ പോലും ഇപ്പോള്‍ പ്രധാനമാണ്.
അഴിമതി ഉള്‍പ്പെടെ ഗുരുതര അച്ചടക്ക ലംഘനത്തിന് പുറത്താക്കിയവരെ തിരിച്ചെടുക്കരുത്. പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം മൂലം പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നവരെ സാന്ത്വനപ്പെടുത്തി കൂടെ നിര്‍ത്തേണ്ട കടമ നേതൃത്വത്തിനുണ്ട്. ആരെങ്കിലും വിട്ടു പോയാല്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നേതാക്കള്‍ രാജി വെയ്‌ക്കേണ്ട കാര്യമില്ല.