ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്. എല്ലാ സീറ്റുകളിലും പാര്‍ട്ടി ചിഹന്നത്തിലായിരിക്കും മത്സരം. പൊന്നാനിയിലെ പൊതു സ്വതന്ത്രന്‍ കെ എസ് ഹംസയും ഇടുക്കിയിലെ ജോയ്‌സ് ജോര്‍ജും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കും.ഇന്ന് എല്ലാ മണ്ഡലങ്ങളിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് റോഡ് ഷോ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് പേരുകള്‍ അന്തിമമായ് അംഗീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് 15 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രഖ്യാപിക്കും. ആറ്റിങ്ങല്‍ – വി. ജോയി എം.എല്‍.എ, കൊല്ലം- എം.മുകേഷ് എം.എല്‍.എ, പത്തനംതിട്ട – ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈന്‍, ഇടുക്കി – ജോയ്‌സ് ജോര്‍ജ്, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂര്‍ – മന്ത്രി കെ.രാധാകൃഷ്ണന്‍, പാലക്കാട് – പി.ബി അംഗം എ.വിജയരാഘവന്‍, മലപ്പുറം – വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ, കണ്ണൂര്‍ – എം.വി.ജയരാജന്‍, കാസര്‍കോട് – എം.വി.ബാലകൃഷ്ണന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഇതോടെ ഇടതു മുന്നണി സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാകും.