ശോഭന തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് ശശി തരൂര്‍ എംപി

തൃശ്ശൂര്‍: തിരുവനന്തപുരം ലോക്‌സഭ സീറ്റില്‍ ബിജെപിക്ക് നിരവധി പേരുകള്‍ ഉയരുന്നത് നിരാശയില്‍ നിന്നെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.ശോഭന സുഹൃത്താണ്.മത്സരിക്കില്ലെന്ന് ഫോണില്‍ തന്നെ അറിയിച്ചു.തിരുവനന്തപുരത്ത് എതിരാളികളെ വിലകുറച്ച് കാണുന്നില്ല.ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ലോക്‌സഭ സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന തിരുവനന്തപുരം സീറ്റിലേക്ക് നിരവധി പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേരിനു പുറമേ, നടി ശോഭനയുടെ പേരും പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടാണ് ശശി തരൂരിന്റെ പ്രതികരണം
രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ തീരുമാനമായില്ലെന്നും ശശി തരൂര്‍ പറഞ്ഞു.ഒന്നില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചി ട്ടുണ്ട്.രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ല.അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനെതിരെ സിപിഐ മത്സരിക്കരുതെന്നും തരൂര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *