ആന്റണിയുടെ മകന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ അധികാരമുണ്ട്: രമേശ് ചെന്നിത്തല

എ.കെ.ആന്റണിയുടെ മകന് സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അധികാരവും അവകാശവുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.അനില്‍ ആന്‍രണിയുടെ സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ ബാധിക്കുന്ന കാര്യമല്ല. പത്തനംതിട്ട ഉള്‍പ്പെടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വന്‍ വിജയം നേടുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. അടുത്തയാഴ്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *