13,600 കോടി കടമെടുക്കാന്‍ കേരളത്തിന് അനുമതി

തിരുവനന്തപുരം: 13,600 കോടി കടമെടുക്കാന്‍ കേരളത്തിന് അനുമതി നല്‍കാന്‍ കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത് ശുഭകരമായ കാര്യമാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പ്രതിസന്ധി കാലത്ത് പിടിച്ചുനില്‍ക്കാന്‍ ഇത് സഹായകരമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികരിച്ച് വിവാദം ഉണ്ടാക്കരുതെന്ന് കോടതി പറഞ്ഞിട്ടുണ്ട്. മാര്‍ച്ചില്‍ സാധാരണയായി ലഭിക്കേണ്ട തുകയാണിത്. സുപ്രീംകോടതിയിലെ കേസിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത് തടഞ്ഞുവച്ചിരുന്നത്’- ബാലഗോപാല്‍ പറഞ്ഞു. ബാക്കി തുക കിട്ടാന്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തും. ശമ്പളവും പെന്‍ഷനും മുടങ്ങുന്ന പ്രശ്‌നമില്ല. നിയന്ത്രണവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *