ഷാഫി യുഡിഎഫിൻ്റെ ട്രബിൾ ഷൂട്ടറെന്നും കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഷാഫി പറമ്പില്‍ യുഡിഎഫിൻ്റെ ട്രബിൾ ഷൂട്ടറെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഷാഫിയുടെ കഴിഞ്ഞ നിയോഗം പാലക്കാട്ടായിരുന്നു, ഇപ്പോൾ വടകരയിലാണ്. പാലക്കാട് ബിജെപിയെ തടുത്ത് ഷാഫിയാണെന്നും വടകരയില്‍ ഷാഫിക്ക് ജയം ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെ മുരളീധരന്‍ തൃശൂർ പോയത് ബിജെപിയെ തടയാൻ വേണ്ടിയാണ്. പുലിയെ പിടിക്കാൻ അതിൻ്റെ മടയിൽ ചെന്ന് പിടിക്കണം. പുലിയെ അതിൻ്റെ മടയിൽ പോയി പിടിക്കണം. അതാണ് മുരളീധരന്‍ ചെയ്യുന്നതെന്നും യുഡിഎഫ് അല്ലാതെ ബിജെപിയെ തടയാൻ ആരുമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഷാഫിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *